Categories

കെ എസ് മനോജിനെ സി പി ഐ എം പുറത്താക്കി

ks-manojആലപ്പുഴ: സി പി ഐ എം വിട്ട മുന്‍ എം പി ഡോ. കെ എസ് മനോജിനെ തുമ്പോളി ലോക്കല്‍ കമ്മിറ്റി, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. തുമ്പോളി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു മനോജ്. ലോക്കല്‍ കമ്മിറ്റി തീരുമാനം ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും അംഗീകരിക്കണം. ഞായറാഴ്ച ചേര്‍ന്ന സി പി ഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗം മനോജ് വിഷയം ചര്‍ച്ച ചെയ്തിരുന്നു.

രാജിവെക്കുകയെന്ന രീതി സി പി ഐ എം ഭരണഘടനയിലില്ലാത്തതിനാലാണ് മനോജിന്റെ കത്ത് പരിശോധിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം മനോജ് ലോക്കല്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്തുവെന്ന് കമ്മിറ്റി വിലയിരുത്തി. ആലപ്പുഴ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ രേഖയിലെ മതവിശ്വാസം സംബന്ധിച്ച പരാമര്‍ശം അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് കെ എസ് മനോജ് വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.