Administrator
Administrator
സി പി ഐ എം വി­പു­ലീകൃ­ത കേ­ന്ദ്ര ക­മ്മി­റ്റി തുടങ്ങി
Administrator
Saturday 7th August 2010 6:23am

വിജയ­വാ­ഡ: സി പി ഐ എം വിശാ­ല കേ­ന്ദ്ര ക­മ്മി­റ്റി­ ആ­ന്ധ്ര­പ്ര­ദേ­ശിലെ വി­ജ­യ­വാ­ഡ­യില്‍ ആരംഭിച്ചു. . റെ­യില്‍­വേ­ ­സ്റ്റേ­ഷ­ന്­ സ­മീ­പ­മു­ള്ളതുമനപ്പളളി കലാക്ഷേത്ര ഓഡിറ്റോറി­യ­ത്തി­ലാ­ണ് നാ­ലു ദി­വസത്തെ യോഗം. പാര്‍­ട്ടി കോണ്‍­ഗ്ര­സി­ന് പ­ക­ര­മാ­യാ­ണ് വി­പു­ലീകൃ­ത കേ­ന്ദ്ര ക­മ്മി­റ്റി ചേ­രു­ന്നത്. ആ­സ­ന്നമാ­യ തി­ര­ഞ്ഞെ­ടു­പ്പ് മു­ന്നില്‍ ക­ണ്ടാ­ണ് പാര്‍­ട്ടി തി­ര­ഞ്ഞെ­ടുപ്പും കോണ്‍­ഗ്രസും നീ­ട്ടി­വെ­ച്ചത്. ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്­ വരെയുളള പാര്‍ട്ടി ലൈനും ഇ­ന്ന് തു­ട­ങ്ങുന്ന യോ­ഗ­ത്തില്‍ തീരുമാനി­ക്കും.

യോ­ഗ­ത്തില്‍­ പ­ങ്കെ­ടു­ക്കാ­ന്‍ വി­വി­ധ­ സം­സ്ഥാ­ന­ങ്ങ­ളില്‍­നി­ന്നു­ള്ള­ പ്ര­തി­നി­ധി­കള്‍­ വെ­ള്ളി­യാ­ഴ്­ച­ വൈ­കി­­­ട്ടോ­ടെ­ വി­ജയവാ­ഡയില്‍­ എ­ത്തി­യി­ട്ടു­ണ്ട്.­ കേ­ര­ള­ത്തില്‍ നിന്ന് പാര്‍ട്ടി­ സം­സ്ഥാ­ന­ സെ­ക്ര­ട്ട­റി­ പി­ണ­റാ­യി­ വി­ജ­യ­ന­ട­ക്കം­ വെ­ള്ളി­യാ­ഴ്­ച­ രാ­വി­ലെ­ കേ­ര­ള­ എ­ക്‌­സ്­പ്ര­സി­ലാ­ണ്­ എ­ത്തി­യ­ത്.­­ ജ­ന­റല്‍­ സെ­ക്ര­ട്ട­റി­ പ്ര­കാ­ശ്­ കാ­രാ­ട്ട്,­ സീ­താ­റാം­ യെ­ച്ചൂ­രി,­ എ­സ്­ രാ­മ­ച­ന്ദ്ര­ന്‍പി­ള്ള,­ പ­ശ്ചി­മ­ ബം­ഗാള്‍­ മു­ഖ്യ­മ­ന്ത്രി­ ബു­ദ്ധ­ദേ­വ്­ ഭ­ട്ടാ­ചാ­ര്യ,­ ത്രി­പു­ര­ മു­ഖ്യ­മ­ന്ത്രി­ മ­ണി­ക്­ സര്‍­കാര്‍­ തു­ട­ങ്ങി­യ­ കേ­ന്ദ്ര­നേ­താ­ക്കള്‍­ ശ­നി­യാ­ഴ്­ച­ രാ­വി­ലെ­ എ­ത്തും.­ നിലവിലെ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്കു പുറമേ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക പ്രതിനിധികളും പോഷകസംഘടനാ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്­.

യു­പി­എ­ ഗ­വ­­­മെ­ന്റി­ന്റെ­ ജ­ന­വി­രു­ദ്ധ­ ന­യ­ങ്ങള്‍­ക്കെ­തി­രാ­യ­ പ്ര­ക്ഷോ­ഭ­ങ്ങള്‍­ക്കും­ യോ­ഗം­ രൂ­പം­ നല്‍­കും.­ കോ­­ഗ്ര­സി­നും­ ബി­ ജെ­ പി­ക്കും­­ ബ­ദലാ­യ­ മ­ത­നി­ര­പേ­ക്ഷ­ മു­ന്ന­ണി­യു­ടെ­ സാ­ധ്യ­ത­യും­ ചര്‍­ച്ച­ചെ­യ്യും.­ ­ഇന്ന് രാ­വി­ലെ­ 10.­30ന്­­ പ്ര­കാ­ശ്­ കാരാ­ട്ട്­ സമ്മേളനം­ ഉ­ദ്­ഘാ­ട­നം­ചെ­യ്യും.­ യോ­ഗ­ന­ട­പ­ടി­ക­ളു­മാ­യി­ ബ­ന്ധ­പ്പെ­ട്ട­ മീ­ഡി­യ­ സെ­ന്റര്‍­ വെ­ള്ളി­യാ­ഴ്­ച­ വൈ­കി­ട്ട്­ വി­ ശ്രീ­നി­വാ­സ­ റാ­വു­ ഉ­ദ്­ഘാ­ട­നം­ചെ­യ്­തു.­ വി­ജ­യ­വാ­ഡ­ പ്ര­സ്­ ക്ല­ബ്ബി­ലാ­ണ്­ മീ­ഡി­യ­ സെ­ന്റര്‍.­

2008 ല്‍ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ്­ നടക്കുമ്പോള്‍ ഒന്നാം യു പി എ സര്‍ക്കാരിനെ സി പി ഐ എം. പുറത്തുനിന്ന്­ പിന്തുണയ്­ക്കുകയായിരുന്നു. വര്‍ഗീയ കക്ഷികളെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന നയത്തിന്റെ അടിസ്­ഥാനത്തിലായിരുന്നു പിന്തുണ. ആണവകരാറിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചതോടെ ബി ജെ പിയേപ്പോലെ മുഖ്യ എതിര്‍കക്ഷിയായി തന്നെ കോണ്‍ഗ്രസിനെയും പാര്‍ട്ടി കണക്കുകൂട്ടി തുടങ്ങി. ഇരു കക്ഷികളേയും മുഖ്യശത്രുക്കളായി വിലയിരുത്തിയുളള രാഷ്­ട്രീയ പ്രമേയമായിരിക്കും പ്രകാശ്­ കാരാട്ട്­ അവതരിപ്പി­ക്കു­ക.

കോണ്‍­ഗ്ര­സിനും ബി ജെ പിക്കും ബ­ദ­ലാ­യി മൂന്നാം മുന്ന­ണി രൂ­പീ­ക­രി­ക്കു­ന്ന­തി­നു­ള്ള സാ­ധ്യ­ത യോ­ഗം ചര്‍­ച്ച ചെ­യ്യും. ക­ഴിഞ്ഞ ലോ­കസ­ഭാ തി­ര­ഞ്ഞെ­ടു­പ്പില്‍ മൂന്നാം മുന്ന­ണി ആശ­യം പ്രാ­യോ­ഗി­ക­മാ­ക്കാന്‍ ക­ഴി­യാ­തെ പോ­യ­തും ചര്‍­ച്ച­യാവും വീ­ഴ്­ച­കള്‍­ മ­റി­ക­ടന്നു­കൊ­ണ്ട് ഇ­ത് എ­ങ്ങി­നെ യാ­ഥാര്‍­ഥ്യ­മാ­ക്കാ­മെ­ന്നാ­യി­രിക്കും ചര്‍ച്ച. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്­ ശേഷം നടന്ന രാഷ്­ട്രീയ സ്­ഥിതിഗതികളുടെ രത്‌നച്ചുരുക്കം പാര്‍ട്ടി സ്വീകരിച്ച നിലപാടുകളും കാരാട്ട്­ വിശദീകരിക്കും.

Advertisement