മഞ്ചേരി: ഇസ്‌ലാമിക് ബാങ്കിങ് ആരംഭിക്കാന്‍ വേണ്ടി സി.പി.ഐ.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. സി.പി.ഐ.എം മലപ്പുറം ജില്ലാ സമ്മേളന പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇസ്‌ലാമിക് ബാങ്കിങ് പ്രവര്‍ത്തനം തുടരുന്നതിനായി പ്രക്ഷോഭം നടത്തുമെന്നാണ് പ്രമേയത്തില്‍ പറഞ്ഞിരിക്കുന്നത്. മലപ്പുറത്ത് മുസ്‌ലിം വിഭാഗങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞു വരുന്നതായി സമ്മേളനത്തില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്ന അല്‍ ബറക പലിശരഹിത ബാങ്കിംഗ് തുടങ്ങുന്നതിന് കെ.എം മാണി അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്ന് പ്രമേയത്തില്‍ പറയുന്നു. ഇതിന് കൂട്ട് നില്‍ക്കുന്ന മുസ്‌ലിം ലീഗിനെയും പ്രമേയം കുറ്റപ്പെടുത്തുന്നുണ്ട്.

Subscribe Us:

നിലമ്പൂരില്‍ എ.പി വിഭാഗം ആര്യാടന് വേണ്ടി പ്രവര്‍ത്തിച്ചു, പി.ഡി.പി, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കിയത് മറ്റു മുസ്‌ലിം സംഘടനകള്‍ പാര്‍ട്ടിയുമായി അകലാന്‍ കാരണമായി എന്നീ വിമര്‍ശനങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന്  മതസംഘടനകളെ ഒഴിവാക്കി പാര്‍ട്ടി നേരിട്ട് മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിചെല്ലണമെന്ന് സമ്മേളനം വിലയിരുത്തുകയും ചെയ്തു.

Malayalam News

Kerala News in English