തിരുവനന്തപുരം: പാര്‍ട്ടിയ്ക്ക് കോര്‍പ്പറേറ്റുകളുടെ ഫണ്ട് വേണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം സാധാരണക്കാരുടെ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും കോര്‍പ്പറേറ്റുകളുടെ കയ്യില്‍ നിന്നും കോടികള്‍ വാങ്ങുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കന്നുകാലി വില്‍പ്പനയിലെ നിയന്ത്രണം ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള അജന്‍ഡയുടെ ഭാഗമാണെന്നും കാലികളെ വില്‍ക്കാന്‍ മജിസ്ട്രേറ്റിന്റെ അനുമതി വേണമെന്നത് വങ്കത്തമെന്നും കോടിയേരി പറഞ്ഞു.


Also Read: ‘ശിരോവസ്ത്രം ഇന്ത്യയുടെ സംസ്‌കാരമല്ല, അറബികളുടേത്’; അടുത്തിരിക്കുന്നത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാനുള്ള അവകാശം ശിരോവസ്ത്രം തടയുന്നുവെന്ന് കെ.പി ശശികല


കശാപ്പ് നിരോധനം ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയെന്നു പറഞ്ഞ കോടിയേരി നിരോധനം അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കന്നുകാലി വില്‍പന നിയന്ത്രണത്തെ മറികടക്കാന്‍ നിയമനിര്‍മ്മാണം അടക്കം കാര്യങ്ങള്‍ ആലോചിക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു. മാട്ടിറച്ചി അടക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലകൊളളുമെന്നും ആര്‍.എസ്.എസ് ഒളി അജണ്ട നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു.