കൊല്ലം: ആര്‍ എസ് എസ് പ്രാന്തിക് സംഘത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത കൊല്ലം മേയറും സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവുമായ എന്‍ പത്മലോചനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കൊല്ലം മേയര്‍ സ്ഥാനത്ത് നിന്ന് നീക്കാനും തീരുമാനിച്ചിട്ടുണ്ട്. മേയര്‍ സ്ഥാനം രാജിവെക്കാന്‍ പാര്‍ട്ടി മത്മലോചനോട് ആവശ്യപ്പെട്ടു.

പത്മലോചനെതിരെ കടുത്ത നടപടി വേണമെന്ന് അച്ചടക്ക നടപടിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സി പി ഐ എം ജില്ലാ കമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മേയറുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അംഗങ്ങള്‍ യോഗത്തില്‍ പറഞ്ഞു. പത്മലോചന്‍ മാധ്യമങ്ങളെ കണ്ട് മാപ്പ് പറഞ്ഞതും ശരിയായില്ല. ഇത് പാര്‍ട്ടി രീതിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.