എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം ദുര്‍ബലമാകരുത്: എം.എം ലോറന്‍സ്
എഡിറ്റര്‍
Wednesday 27th February 2013 9:30am

കൊച്ചി: സി.പി.ഐ.എമ്മിലെ എല്ലാകാര്യങ്ങളും മേല്‍കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്ന് സംസ്ഥാനസമിതിയംഗം എം.എം ലോറന്‍സ്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി തടഞ്ഞതിനെ മേല്‍കമ്മിറ്റി തീരുമാനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

സംസ്ഥാനകമ്മിറ്റി തീരുമാനം കേന്ദ്ര കമ്മിറ്റി മാറ്റുന്നത് സ്വാഭാവികം. സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി തടഞ്ഞതും ഈ രീതിയിലാകാം. നേരത്തേയും സംസ്ഥാനസമിതി തീരുമാനം കേന്ദ്ര നേതൃത്വം മാറ്റിയിട്ടുണ്ട്.

സി.പി.ഐ.എം ദുര്‍ബലമാകരുത്. പാര്‍ട്ടി ദുര്‍ബലമാകുന്നെങ്കില്‍ അതിനെ കുറിച്ച് പാര്‍ട്ടി കമ്മിറ്റിയില്‍ പറയും. കോണ്‍ഗ്രസിലും ഇപ്പോള്‍ എല്ലാം തീരുമാനിക്കുന്നത് ദല്‍ഹിയില്‍ നിന്നാണ്. എന്നാല്‍ കോണ്‍ഗ്രസിനേക്കാള്‍ ഭേദം സി.പി.ഐ.എം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

വി.എസ് അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി മാറ്റിവെച്ചിരുന്നു. സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ തത്ക്കാലം നടപടിയെടുക്കേണ്ടതില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം.

വി.എസിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സി.പി.ഐ.എം കേരള ഘടകം സ്വീകരിച്ച നടപടിക്ക് അംഗീകാരം കൊടുക്കുന്നതില്‍ പോളിറ്റ് ബ്യൂറോയില്‍ ഇന്നലെ തന്നെ അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു.

Advertisement