Categories

ഫണ്ട് തിരിമറി ആരോപണം: സി.കെ.പി ഏരിയാ കമ്മിറ്റിയിലേക്ക്

കണ്ണൂര്‍: സി.പി.ഐ.എം സംസ്ഥാന കമ്മറ്റിയംഗവും തളിപ്പറമ്പ് മുന്‍ എം.എല്‍.എയും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.പി. പത്മനാഭനെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും തരംതാഴ്ത്തി. പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി മാടായി ഏരിയാ കമ്മറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. പാര്‍ട്ടി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

സി.കെ.പി കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയായിരിക്കെ ഓഫീസ് സെക്രട്ടറി ഫണ്ട് തിരിമറി നടത്തിയെന്നാണ് പരാതി. 24 ലക്ഷം രൂപയുടെ തിരിമിറി നടന്നെന്നായിരുന്നു ആരോപണം. കര്‍ഷക സംഘത്തിന്റെയും സംഘടനയുടെ മുഖമാസികയായ കാര്‍ഷിക കേരളത്തിന്റെയും ഫണ്ടിലാണ് തിരിമറി കണ്ടെത്തിയത്.

പണം തിരിമറി നടത്തുന്നത് തടയുന്നതിന് സി.കെ.പി ശ്രദ്ധിച്ചില്ലെന്നും അതുകൊണ്ടാണ് നടപടിയെന്നുമാണ് പാര്‍ട്ടി വിശദീകരണം. പണം തിരിമറി നടത്തിയതിനെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ സി.കെ.പിക്ക് ആയില്ലെന്നും പാര്‍ട്ടി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പണം കൈകാര്യം ചെയ്തത് ഓഫീസ് സെക്രട്ടറിയാണെന്നും തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നുമായിരുന്നു സി.കെ.പിയുടെ വിശദീകരണം.

സി.പി.ഐ.എമ്മിന്റെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച നടപടിയെടുക്കാന്‍ ഇടയാക്കിയവരില്‍ പ്രമുഖനാണ് സി.കെ.പി. എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ഒളിക്യാമറ വിവാദവും സ്വഭാവദൂഷ്യ പരാതിയും സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാതെയാണ് സി.കെ.പിക്കെതിരെ നടപടിയെടുത്തത്.

എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെയുള്ള അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ചര്‍ച്ച മാറ്റിവെച്ചാണ് സി.കെ.പിയെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.കെ.പിക്ക് സീറ്റ് നിഷേധിച്ചത് ശശി വിവാദവും വി.എസുമായുള്ള ബന്ധവുമായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ പരാതിയുയര്‍ന്നിരുന്നു. കണക്കുകളില്‍ തിരിമറി നടത്തിയെന്നാരോപിച്ച് നേരത്തെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും നിഷേധിച്ചിരുന്നു.

4 Responses to “ഫണ്ട് തിരിമറി ആരോപണം: സി.കെ.പി ഏരിയാ കമ്മിറ്റിയിലേക്ക്”

  1. antony

    “”സി.പി.ഐ.എമ്മിന്റെ മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ശശിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച നടപടിയെടുക്കാന്‍ ഇടയാക്കിയവരില്‍ പ്രമുഖനാണ് സി.കെ.പി. എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ഒളിക്യാമറ വിവാദവും സ്വഭാവദൂഷ്യ പരാതിയും സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാതെയാണ് സി.കെ.പിക്കെതിരെ നടപടിയെടുത്തത്.

    എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലിനെതിരെയുള്ള അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ചര്‍ച്ച മാറ്റിവെച്ചാണ് സി.കെ.പിയെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.കെ.പിക്ക് സീറ്റ് നിഷേധിച്ചത് ശശി വിവാദവും വി.എസുമായുള്ള ബന്ധവുമായിരുന്നുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് തന്നെ പരാതിയുയര്‍ന്നിരുന്നു. കണക്കുകളില്‍ തിരിമറി നടത്തിയെന്നാരോപിച്ച് നേരത്തെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും നിഷേധിച്ചിരുന്നു.””

    ഹ .ഹ .ഹ ………ഹ .ഹ .ഹ ………ഇത്രയുംമാണ് ധീരരും സഹസികരും ആയ മാധ്യമ പ്രവര്‍ത്തകാരുടെ കൂട്ടി ചേര്‍ക്കലുകള്‍ !! സി കെ പി പദ്മനാഭന്‍ ,ഈ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ പിറകെ നടന്നിട്ടും ഈ വാര്‍ത്തയെ കുറിച്ച് ഒന്നും പറയാന്‍ കൂട്ടാക്കിയിട്ടില്ല എന്ന് ഇപ്പോള്‍ ഈ വാര്‍ത്ത‍ ആഘോഷിക്കുന്നവനും പുറത്തു മിണ്ടില്ല !

  2. junais iv

    എറണാകുളം ഒളി ക്യാമറ വിവാദത്തില്‍ പിടിക്കപ്പെട്ടവനെ ഏരിയ കമ്മിറ്റിയിലേക്കും പിടിച്ചവനെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്തിയ പാര്‍ടിയാണ് സി പി എം. അതുകൊണ്ട് തന്നെ ഇതല്ല ഇതിന്നപ്പുരവും പ്രതീക്ഷിക്കാം…പി ശശിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിട്റ്റ്, ശശി തന്നെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയും ചോര്തിക്കൊടുതിട്ടും കൂടുതലൊന്നും സംബവിചിലല്ലോ? ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കാം

  3. valapuram

    കോരന് കഞ്ഞി കുമ്പിളില്‍ തന്നെ . ഇതിനെക്കാള്‍ മാന്യത അര്‍ഹിക്കുന്നില്ല .

  4. RAJAN Mulavukadu.

    ശശി,ഗോപി,സി കെ പി എല്ലാം വൈകി സംമാടിക്കുന്ന പാര്‍ട്ടി യാണ് സി പി എം.,
    അതിലും വിചിത്രം,
    കോടികള്‍ തട്ടിയ ആള്‍ പാര്‍ട്ടി നേതാവായി ഇപ്പോഴും ഇരിക്കുന്നു.
    ലക്ഷങ്ങള്‍ തട്ടിയ ആള്‍ തരാം താഴുതപ്പെടുന്നു.
    സഖാക്കളേ——- ലക്ഷമാണോ, കോടിയണോ വലുത്????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.