Categories

Headlines

അ­മി­ത് ഷാ രാ­ജി­വെ­ക്കണം: സി പി ഐ എം

ന്യൂ­ദല്‍ഹി­: സൊ­ഹ്‌റബുദ്ദീന്‍­ ഷേഖ് വ്യാ­ജ ഏറ്റു­മു­ട്ടല്‍ കൊ­ല­പാ­ത­ക­ക്കേ­സില്‍ ഗു­ജറാ­ത്ത്­ ആഭ്യ­ന്തര മന്ത്രി­ അമി­ത്­ ഷാ­ രാ­ജി­വെ­ക്ക­ണ­മെ­ന്ന് സി പി ഐ എം.­ സി ബി ഐ അ­ന്വേഷ­ണം ഗൗ­ര­വ­ത്തി­ലു­ള്ള­താണ്. കു­റ്റ­പത്രം സ­മര്‍­പ്പി­ച്ചു ക­ഴിഞ്ഞു. ഇ­നി അ­മി­ത് ഷാ താ­ഴെ­യി­റ­ങ്ങു­ക­യാ­ണ് വേ­ണ്ട­ത്’- പ്ര­കാ­ശ് കാ­രാ­ട്ട് വര്‍­ത്താ സ­മ്മേ­ള­ന­ത്തില്‍ വ്യ­ക്ത­മാക്കി.

പോപ്പുലര്‍ ഫ്ര­ണ്ടിന്റെ പ്രവര്‍ത്തനത്തില്‍ ഉല്‍കണ്ഠയുണ്ടെന്നു ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും തടയണം. ഇതിനുള്ള പ്രചാരങ്ങളുമായി മുന്നോട്ടു പോകുമെന്നു വാര്‍ത്താസമ്മേളനത്തില്‍ കാരാട്ട് അറിയിച്ചു.

നവ ഉദാ­രവല്‍­ക്കരണ സാ­മ്പത്തി­ക നയങ്ങള്‍­ക്കെതി­രെയും­ സാ­മ്രാ­ജ്യ­ത്വ­ അനു­കൂ­ല നി­ലപാ­ടു­കള്‍­ക്കെതി­രെയും­ ശക്­തമാ­യ പോ­രാ­ടാന്‍­ ആഹ്വാ­നം­ ചെയ്യു­ന്ന രാ­ഷ്­ട്രീ­യ രേഖയ്­ക്ക്­ സി­പി­ഐ എം­ കേന്ദ്രകമ്മി­റ്റി­ അം­ഗീ­കാ­രം­ നല്‍­കി­യതാ­യി­ ജനറല്‍­ സെക്രട്ടറി­ പ്രകാ­ശ്­ കാ­രാ­ട്ട്­ പറഞ്ഞു.­ കേരളത്തി­ലെയും­ പശ്­ചി­മ ബം­ഗാ­ളി­ലെയും­ തിരഞ്ഞെടു­പ്പു­കള്‍­ സം­ബന്ധി­ച്ച്­ വി­ജയവാ­ഡയില്‍­ ചേരു­ന്ന പ്രത്യേ­ക കേന്ദ്രകമ്മി­റ്റി­യോ­ഗം­ ചര്‍­ച്ച ചെയ്യും.­

അസ്വ­സ്­ഥതകള്‍­ നി­ലനില്‍­ക്കു­ന്ന കാ­ശ്­മീ­രി­ലേക്ക്­ പ്രത്യേ­ക പാര്‍­ല­മെന്ററി­ സം­ഘത്തെ അ­യ­ക്ക­ണം.­ സെപ്­തം­ബര്‍­ ഏഴി­ന്­ നടക്കു­ന്ന ട്രേഡ്­ യൂ­ണി­യന്‍­ പണി­മു­ടക്ക്­ സമരത്തി­ന്­ മു­ഴു­വന്‍­ ആളു­കളും­ പി­ന്തു­ണ നല്‍­കണമെന്ന്­ കാ­രാ­ട്ട്­ അഭ്യര്‍­ഥി­ച്ചു.­ വര്‍­ഗീ­യതയും­ ഭീ­കര പ്രവര്‍­ത്തനവും­ തമ്മി­ലു­ള്ള ബന്­ധത്തെക്കു­റി­ച്ചും­ കാ­രാ­ട്ട്­ ആശങ്കരേഖപ്പെ­ടു­ത്തി.

കോണ്‍ഗ്രസ് ഇതര മതേതര പാര്‍ട്ടികളുമാ­യി തിരഞ്ഞെടുപ്പു സഖ്യം ആവാമെന്നു സി പി ഐ എം കരടു രാഷ്ട്രീയ രേഖ. കരടു രേഖക്കു സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കി. വിജയവാഡില്‍ നടക്കുന്ന വിപലീകൃത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ രാഷ്ട്രീയ രേഖ അവതരിപ്പിക്കും.

പ്രധാന ശത്രു നവ ലിബറല്‍ നയങ്ങളാണ്. ഇത്തരം നയങ്ങളെ എതിര്‍ക്കണം. ബി ജെ പിക്കും വര്‍ഗീയതക്കും എ­തിരെയുള്ള പ്രചാരണം തുടരും. പശ്ചിമ ബംഗാളില്‍ ഭരണം നിലനിര്‍ത്താനും ജനങ്ങളെ പാര്‍ട്ടിയിലേക്കു തിരിച്ചു കൊണ്ടുവരാനും നടപടികള്‍ സ്വീകരിക്കുമെന്നും രാഷ്ട്രീയ രേഖ വ്യക്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.