തിരുവനന്തപുരം: മന്ത്രിമാര്‍ ഉള്‍പ്പെട്ട കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിന് പിന്നില്‍ ഗൂഢാലോചനയെന്ന് സി.പി.ഐ.എം. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്.

ഐസ്‌ക്രീം പെണ്‍വാണിഭക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്്ഥരെ പല സ്ഥലങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. മാനദണ്ഡം ലംഘിച്ച് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുമെന്ന് സി.പി.ഐ.എം മുന്നറിയിപ്പ് നല്‍കി.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണച്ചുമതലയുണ്ടായിരുന്ന അനൂപ് കുരുവിള ജോണിനെ സ്ഥലം മാറ്റിയിരുന്നു. കണ്ണൂര്‍ എസ്.പിയായിട്ടാണ് അനൂപിനെ സ്ഥലം മാറ്റിയത്. ഇത് കേസന്വേഷണം  അട്ടിമറിക്കാനാണെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.