cpimന്യൂഡല്‍ഹി: സി.പി.ഐ.എം നേതൃത്വത്തിലെ തെറ്റായ രീതികളും പ്രവണതകളും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള തെറ്റുതിരുത്തല്‍ രേഖയുടെ കരടിന് അന്തിമ രൂപം നല്‍കുന്നതിന് പോളിറ്റ്ബ്യൂറോ ഞായറാഴ്ച ചേരും. പിബി തയ്യാറാക്കുന്ന രേഖയ്ക്ക് അംഗീകാരം നല്‍കുന്നതിന് 23 മുതല്‍ 25 വരെ കേന്ദ്ര കമ്മറ്റി യോഗം ചേ­രും.1996 ഒക്‌ടോബറില്‍ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ പരിഷ്‌കരിക്കണ­മെന്ന് കഴിഞ്ഞ വര്‍ഷം കോയമ്പത്തൂരില്‍ ചേര്‍ന്ന 19ാം പാര്‍ട്ടി കോണ്‍­ഗ്ര­സ്സിലാ­യി­രുന്നു നിര്‍­ദേ­ശം വന്നത്.

പാര്‍ട്ടിയില്‍ വിവിധ തലങ്ങളിലുള്ളവരുടെ വഴിവിട്ട സ്വത്തുസമ്പാദനത്തെക്കുറിച്ചു കടുത്ത വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തില്‍, ലോക്കല്‍ കമ്മിറ്റി തലംവരെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദേശം കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായി­രുന്നു. സ്വത്തുവിവരങ്ങള്‍ വെളിപ്പെടു­ത്തേണ്ടതിന്റെ നടപടിക്രമം വിശദമായി തെറ്റുതിരുത്തല്‍ രേഖയില്‍ പറയു­ന്നുണ്ട്. നേതൃതലംമുതല്‍ താഴേത്തട്ടില്‍വരെ പാര്‍ട്ടിക്കു നിരക്കാത്ത പെരുമാറ്റരീ­തികള്‍ തിരുത്തുന്നതിനുളള ശക്തമായ നിര്‍­ദ്ദേ­ശ­ങ്ങള്‍ രേ­ഖ­യി­ലുണ്ട്.