മലപ്പുറം: എം.എല്‍.എ സ്ഥാനം രാജിവെച്ച് സി.പി.ഐ.എമ്മിനെതിരെ പൊതു യോഗം നടത്തിയ മഞ്ഞളാംകുഴി അലിക്ക് പാര്‍ട്ടി തിരിച്ചടി നല്‍കുന്നു. കഴിഞ്ഞ ദിവസം അലി കണ്‍വെന്‍ഷന്‍ നടത്തിയ അതേ സ്ഥലത്ത് ഇന്ന് സി.പി.ഐ.എം മറുപടി കണ്‍വെന്‍ഷന്‍ നടത്തും. പനങ്ങാങ്ങരയില്‍ വൈകീട്ട് അഞ്ചിനാണ് കണ്‍വെന്‍ഷന്‍.

ഞങ്ങള്‍ക്കൊന്നും പറയാനില്ലെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ് കണ്‍വെന്‍ഷന്‍ വളരെപ്പെട്ടെന്ന് വിളിച്ചുചേര്‍ക്കുന്നതെന്നാണ് സി.പി.ഐ.എം വ്യക്തമാക്കുന്നു. പാലോളി മുഹമ്മദ്കുട്ടി, എ. വിജയരാഘവന്‍, ടി.കെ ഹംസ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.