തിരുവനന്തപുരം: സ്‌കൂള്‍ കെട്ടിടോദ്ഘാടന ചടങ്ങിനെ ആര്യനാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സി.പി.ഐ.എം-കോണ്‍ഗ്രസ് സംഘര്‍ഷം. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ആര്യനാട് എം.എല്‍.എ ആയിരിക്കെ നിര്‍മാണാനുമതി ലഭിച്ച ആര്യനാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.


Also read റിപ്പബ്‌ളിക്ക് ചാനലിന്റെ കള്ളക്കളി ട്രായി തടഞ്ഞപ്പോള്‍ ചാനല്‍ റേറ്റിങ്ങ് പകുതിയായി കുറഞ്ഞു; പുതിയ റിപ്പോര്‍ട്ട് പുറത്ത്


എന്നാല്‍ ചടങ്ങാരംഭിച്ചതിനു പിന്നാലെ ശാമില ബീഗം വേദിയിലെത്തിയപ്പോള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സ്‌കൂള്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്നതിനാല്‍ ജില്ലാ പഞ്ചായത്ത് അംഗം ബിജുമോഹന്‍ സ്വാഗതം പറയണമെന്നായിരുന്നു സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആവശ്യം.

പ്രതിഷേധവുമായെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകര്‍ വേദിയിലേക്കു കയറുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയുമായിരുന്നു ഇത് സംഘര്‍ഷത്തിലേക്കും നീണ്ടു. തുടര്‍ന്നു സ്വാഗതപ്രസംഗം ഒഴിവാക്കി ഉദ്ഘാടന ചടങ്ങുകള്‍ നടത്തുകയായിരുന്നു


Dont miss ഫാസിസത്തിന്റെ നിയമങ്ങള്‍ അനുസരിക്കാനുള്ളതല്ല ലംഘിക്കാനുള്ളതാണെന്ന് ഉണ്ണി.ആര്‍; കേന്ദ്രം വിലക്കിയ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് എസ്.എഫ്.ഐ