തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ വി.എസിന്റെ പ്രതിച്ഛായ ഗുണം ചെയ്‌തെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട്. വി.എസിന്റെ അഴിമതി വിരുദ്ധ പ്രചാരണങ്ങള്‍ ഏറെ ഗുണകരമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വി.എസിന്റെ പ്രതിച്ഛായ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഏറെ സഹായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് വ്യാപകമായ ജനപിന്തുണ ലഭിച്ചു. ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളും പാര്‍ട്ടിയെ സഹായിച്ചു. വി.എസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലുണ്ടായ വന്‍ ആള്‍ക്കൂട്ടം അത് തെളിയിക്കുന്നതാണ്.

പാര്‍ട്ടി അംഗങ്ങള്‍ മുമ്പില്ലാത്ത വിധം പാര്‍ലിമെന്ററി വ്യാമോഹത്തിന്റെ പിടിയിലായിട്ടുണ്ട്. വിഭാഗീയതയുടെ വേരുകള്‍ പാര്‍ലിമെന്ററി വ്യാമോഹത്തിലേക്ക് പോകുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മലപ്പുറത്ത് യു.ഡി.എഫിന് അനുകൂലമായി മുസ്‌ലിം വോട്ടുകളുടെ ഏകീകരണമുണ്ടായി. മലപ്പുറത്തു മാത്രമായി യു.ഡി.എഫിന് 3,69,000 വോട്ടുകള്‍ അധികം ലഭിച്ചു. മലപ്പുറം ഒഴിച്ച് മറ്റ് ജില്ലകളുടെ കണക്ക് പരിശോധിച്ചാല്‍ 2,14,000 വോട്ടുകള്‍ക്ക് എല്‍.ഡി.എഫ് മുന്നിലാണ്. നായര്‍ സമുദായത്തെ സ്വാധീനിക്കാന്‍ എന്‍.എസ്.എസിന് കഴിഞ്ഞില്ല.

ഐസ്‌ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ എല്‍.ഡി.എഫിന് ഗുണകരമായി. െ്രെകസ്തഭസഭ പരസ്യമായി എല്‍.ഡി.എഫിനെ എതിര്‍ത്തില്ല. നായര്‍സമുദായത്തെ സ്വാധീനിക്കാന്‍ എന്‍.എസ്.എസിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.