എഡിറ്റര്‍
എഡിറ്റര്‍
വി.എസിന്റെയും പിണറായിയുടെയും പരസ്യപ്രസ്താവന പരിശോധിക്കുമെന്ന് കേന്ദ്രനേതൃത്വം
എഡിറ്റര്‍
Friday 1st June 2012 3:39pm

ന്യൂദല്‍ഹി: പരസ്യപ്രസ്താവന പാടില്ലെന്ന നിര്‍ദേശം ലംഘിക്കപ്പെട്ടോയെന്ന് പരിശോധിക്കുമെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് കഴിയുന്നതുവരെ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിരുന്നു.

ടി.പി ചന്ദ്രശേഖരന്‍ വധത്തിനുശേഷം പ്രതിപക്ഷ നേതാവും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നടത്തിയ പ്രസ്താവനകള്‍ ഏറെ വിവാദമായിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ കേസെടുത്തത് തെറ്റാണെന്ന് തരത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടിനെതിരായി വി.എസ് അച്യുതാനന്ദന്‍ ഇന്നും പ്രസ്താവന നടത്തിയിരുന്നു. തൊട്ടുപിന്നാലെ വി.എസിന്റെ അഭിപ്രായത്തെ എതിര്‍ത്ത് പിണറായിയും പ്രസ്താവന നടത്തിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു കേന്ദ്രനേതൃത്വത്തിന്റെ പ്രതികരണം.

വി.എസിന്റെയും  പിണറായിയുടെയുമടക്കമുള്ള പ്രസ്താവനകള്‍ പരിശോധിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. മണിയുടെ പ്രസ്താവന നേരത്തെ തന്നെ സി.പി.ഐ.എം തള്ളിയതാണ്. മണിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പി.ബി അറിയിച്ചിരുന്നു.

Advertisement