ന്യൂദല്‍ഹി: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മത്സരിക്കേണ്ടുതുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് സംസ്ഥാന ഘടകമായിരിക്കുമെന്ന് സീതാറാം യച്ചൂരി പറഞ്ഞു.

സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗള്‍ക്ക് ശേഷം വേണമെങ്കില്‍ കേന്ദ്ര കമ്മിറ്റി വീണ്ടും ചേരും. ഈ യോഗങ്ങളില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരട്ട് പങ്കെടുക്കും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരിക്കും ഈ കാര്യത്തില്‍ തീരുമാനമെടുക്കുക.

മറ്റെന്നാള്‍ സംസ്ഥാന സെക്രട്ടേറിയേറ്റും ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സമിതിയും നടക്കും. എന്നാല്‍ കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യം താല്‍ക്കാലികമാണെന്നും അമിത ആത്മവിശ്വാസം വേണ്ടെന്നും സംസ്ഥാന സെക്രട്ടറി കേന്ദ്രകമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. വി.എസിനൊപ്പം പി.ബി അംഗങ്ങളായ പിണറായിയും മത്സരിക്കുമോയെന്ന കാര്യത്തിലും സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.