എഡിറ്റര്‍
എഡിറ്റര്‍
വടകരയില്‍ ഷംസീറിനെ മത്സരിപ്പിക്കാനുള്ള തീരുമാനം തള്ളി സി.പി.ഐ.എം ജില്ലാ കമ്മറ്റി
എഡിറ്റര്‍
Sunday 9th March 2014 8:22am

a-n-shamseer

കോഴിക്കോട്: വടകരയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി ഡി.വൈ.എഫ്.ഐ നേതാവ് എ.എന്‍ ഷംസീറിനെ പ്രഖ്യാപിച്ചതിനെതിരെ ജില്ലാ കമ്മറ്റി.

ഷംസീറിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പാര്‍ട്ടി നിലപാടിനോട് ജില്ലാ കമ്മറ്റി വിയോജിപ്പ് രേഖപ്പെടുത്തിയതായാണ് സൂചന. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ഷംസീറിന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിയതായാണ് വിവരം.

ഷംസീറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സംസ്ഥാന ഘടകത്തിന്റെ തീരുമാനത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ നേരത്തേ രംഗത്തെത്തിയിരുന്നു.

എന്നാല്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു കഴിഞ്ഞുവെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിക്കുകയായിരുന്നു.

അതിനു ശേഷം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മറ്റിയും ഷംസീറിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള തീരുമാനത്തെ തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സി.പി.ഐ.എം ഏറെ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിലെ ഒരു പ്രധാന മണ്ഡലമാണ് വടകര. വിഭാഗീയതയും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് ഭിന്നിച്ച് രൂപം കൊണ്ട ആര്‍.എം.പിയുടെ നേതാവ് ചന്ദ്രശേഖരന്റെ കൊലപാതകവും വടകര മണ്ഡലത്തില്‍ സി.പി.ഐ.എമ്മിനെതിരായി ഒരു വികാരമുണ്ടാക്കിയിട്ടുണ്ട്.

ഊ സാഹചര്യത്തിലാണ് ഷംസീറിനെ വടകരയില്‍ മത്സരിപ്പിക്കുന്നതിനെതിരെ ജില്ലാ കമ്മറ്റി എതിര്‍പ്പുമായി എത്തിയിരിക്കുന്നത്.

Advertisement