എഡിറ്റര്‍
എഡിറ്റര്‍
വീട്ടമ്മയെ പീഡിപ്പിച്ചതിന് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പെലീസ് അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Saturday 19th August 2017 12:13am


തിരുവനന്തപുരം: സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി. ഡി.വൈ.എഫ്.ഐയുടെ മുന്‍ പ്രാദേശിക നേതാവും സി.പി.ഐ.എം വിഴിഞ്ഞം ബ്രാഞ്ച് സെക്രട്ടറിയുമായ സമീറിനെതിരെയാണ് പരാതി. പരാതിയെ തുടര്‍ന്ന് സമീറിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

താന്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തിയെന്നും ദൃശ്യങ്ങള്‍കാട്ടി ബ്ലാക് മെയില്‍ ചെയ്യുകയും പലപ്പോഴായി 2 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും തട്ടിയെടുത്തെന്നുമായിരുന്നു വീട്ടമ്മയുടെ പരാതി.

പ്രതിയുടെ രാഷ്ടീയ ബദ്ധം ഉപയോഗിച്ച് കേസ് തേച്ച് മാച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം ശക്തമാണ്.

Advertisement