എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലെ തെളിവെടുപ്പ് പ്രവര്‍ത്തകര്‍ തടഞ്ഞു
എഡിറ്റര്‍
Monday 4th June 2012 4:34pm

തലശേരി: ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.ഐ.എം തലശേരി ഏരിയാ കമ്മറ്റി ഓഫീസിലെത്തി തെളിവെടുക്കാനുള്ള പോലീസിന്റെ ശ്രമം പാര്‍ട്ടി പ്രവര്‍ത്തകര്‍ തടഞ്ഞു.

ചന്ദ്രശ്ശേഖരന്‍ വധക്കേസ് പ്രതി സിജിത്തുമായാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. പ്രത്യേക അന്വേഷണ സംഘവും തലശ്ശേരി സി.ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘവുമാണ് ഓഫീസ് പരിശോധനയ്ക്ക് എത്തിയത്. എന്നാല്‍ ഇവരെ പ്രവര്‍ത്തകര്‍ തെളിവെടുപ്പിന് അനുവദിച്ചില്ല.

ഇതേ തുടര്‍ന്ന് സിജിത്തുമായി പോലീസ് സംഘം മടങ്ങിപ്പോകുകയും ചെയ്തു. പാര്‍ട്ടി ഓഫീസില്‍ പരിശോധന നടത്താനാകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.

ഏരിയാ കമ്മറ്റിയംഗങ്ങള്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തത്. ചന്ദ്രശേഖരന്‍ വധത്തില്‍ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പരിശോധനയ്ക്ക് എത്തിയതെന്നും പരിശോധന നടത്താതിരിക്കാന്‍ കഴിയില്ലെന്നും ഉടന്‍ തന്നെ പരിശോധനയും തെളിവെടുപ്പും നടത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു.

ചന്ദ്രശേഖരനെ വധിച്ച സംഘത്തിലെ സിജിത് മാത്രമാണ് പോലീസിന്റെ പിടിയിലായത്.

Advertisement