ന്യൂദല്‍ഹി: തിരെഞ്ഞെടുപ്പ് ഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സി.പി.ഐ.എം അവയിലബിള്‍പിബിയുടെ വിലയിരുത്തല്‍. ക്രൈസ്തവ സഭകളുടേയും മത മൗലികവാദികളുടേയും നിലപാട് തിരിച്ചടിയായെന്നും പിബി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് നടന്നത്. വിശദമായ ചര്‍ച്ച സംസ്ഥാനസമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമേ ഉണ്ടാവൂ.

മുസ്ലീം ക്രൈസ്തവ വിഭാഗങ്ങളിലെ സാധാരണക്കാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള നടപടി ഉണ്ടാവണം. വര്‍ഗീയ ശക്തികളുമായി കൈകോര്‍ത്തു എന്ന പ്രചാരണത്തെ ശക്തമായി നേരിടണമെന്നും പിബി വിലയിരുത്തി. വരുന്ന നിയസഭാതിരഞ്ഞെടുപ്പിനു വേണ്ടി ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും തീരുമാനമായി.