തിരുവനന്തപുരം: സദസിന് ഇഷ്ടമില്ലാത്ത് പ്രസംഗിക്കരുതെന്ന് പറഞ്ഞ പിണറായി വിജയന്‍ സി പി ഐ എമ്മിനെ മതമായി ചിത്രീകരിക്കുകയാണ് ചെയ്തതെന്ന് എഴുത്തുകാരന്‍ സക്കറിയ. പാര്‍ട്ടി മതവും നേതാക്കള്‍ ദൈവങ്ങളുമാണെന്നാണ് പിണറായി പറഞ്ഞതിന്റെ അര്‍ഥം.

സദസിന് ഇഷ്ടമല്ലാത്തത് പ്രസംഗിക്കരുത് എന്ന് പറയുന്നത് കാപട്യമാണ്. സദസിന് ഇഷ്ടമല്ലാത്തത് പ്രസംഗിച്ചാല്‍ നിശംബ്ദനാക്കും എന്നതാണ് പിണറായിയുടെ പ്രസംഗത്തിന്റെ ധ്വനി. അപകടകരമായ ഫാസിസത്തിന്റെ ഇരുമ്പ് മറ വരുന്നതിന്റെ സൂചനയാണ് ഇതെന്നും സക്കറിയ പറഞ്ഞു.