എഡിറ്റര്‍
എഡിറ്റര്‍
കൃഷ്ണപിള്ള സ്മാരകം: അന്വേഷണം വഴിതെറ്റിയാല്‍ ഇടപെടുമെന്ന് സി.പി.ഐ.എം
എഡിറ്റര്‍
Monday 4th November 2013 6:00am

krishn-pilla1

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിലുള്ള സഖാവ് ##പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം വഴിതെറ്റിയാല്‍ ഇടപെടുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്.

ഇതുവരെയുള്ള അന്വേഷണത്തില്‍  പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം പോലീസിന് ലഭിച്ചിട്ടില്ല. പോലീസ് അന്വേഷണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നില്ല.

സ്മാരകം തകര്‍ത്തതിന് ശേഷം സി.പി.ഐ.എം കാണിച്ച മിതവും പക്വവുമായ നിലപാടിനെ ദുര്‍വ്യാഖ്യാനം ചെയ്യാനാണ് ചിലര്‍ ശ്രമിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് അക്രമം ഉണ്ടാകാതിരിക്കാന്‍ സി.പി.ഐ.എം. ജില്ലാ നേതൃത്വത്തിന് ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞു.

കെ.പി.സി.സി. പ്രസിഡന്റിന്റെ വാദഗതിക്ക് സാധൂകരണം നല്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ടെന്നും ജില്ലാ നേതൃത്വം ആരോപിച്ചു. സ്മാരകം തകര്‍ത്തതിന് പിന്നില്‍ സി.പി.ഐ.എം തന്നെയാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ആലപ്പുഴയിലെ കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തത്. സംഭവത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടുമെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Advertisement