ks-manoj

ആലപ്പുഴ: ഡോ. കെ എസ് മനോജ് സി പി ഐ എമ്മില്‍ നിന്ന് രാജിവെച്ച സാഹചര്യത്തില്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. മനോജിന്റെ രാജിയാണ് പ്രധാന ചര്‍ച്ചാ വിഷയം.

തുമ്പോളി ലോക്കല്‍ കമ്മറ്റി അംഗമായ മനോജ് കഴിഞ്ഞ ദിവസമാണ് രാജിക്കത്ത് നല്‍കിയത്. തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ പാര്‍ട്ടിക്ക് കടുത്ത തലവേദനയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.