എഡിറ്റര്‍
എഡിറ്റര്‍
നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ തയ്യാറായി സി.പി.ഐ.എം
എഡിറ്റര്‍
Sunday 26th January 2014 1:16pm

namo-vichar-munch

തിരുവന്തപുരം: നമോ വിചാര്‍ മഞ്ചില്‍ നിന്ന് രാജി വച്ച് വരുന്ന പ്രവര്‍ത്തകരെ സഹകരിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി. കണ്ണൂര്‍ ഘടകത്തിന്റെ തീരുമാനത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം.

എന്നാല്‍ സംസ്ഥാന സമിതിയ്ക്ക് ശേഷമേ  ഔദ്യോഗിക പ്രഖ്യാപനമുണ്ടാവു.

പാര്‍ട്ടിയുടെ നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും ഇവര്‍ക്ക് അംഗത്വം നല്‍കുകയെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

എന്നാല്‍ നമോ വിചാര്‍ മഞ്ചിനെ പാര്‍ട്ടിയിലെടുക്കുന്നതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് വി,എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു

കണ്ണൂരിലെ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ മോഡിയുടെ ആളുകളാണെന്നും ഒരിക്കല്‍ മോഡിയുടെ ഭാണ്ഡം പേറിയവരാണ് അക്കൂട്ടരെന്നും വി.എസ് പറഞ്ഞിരുന്നു. ഇതെക്കുറിച്ച് പാര്‍ട്ടി ഇന്ന് ചര്‍ച്ച ചെയ്യും.

നമോ വിചാര്‍ മഞ്ച് വിട്ട് വരുന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കണമെന്ന് പിണറായി വിജയന്‍ പറഞ്ഞിരുന്നു.

അതേ സമയം സംഘടന വിട്ടുപോയ ഒ.കെ വാസുവിനും സെക്രട്ടറി എ. അശോകനും പകരക്കാരെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് നമോ വിചാര്‍ മഞ്ച് ജനറല്‍ സെക്രട്ടറി എം.കെ ശശീന്ദ്രന്‍ പറഞ്ഞു.

Advertisement