തിരുവനന്തപുരം: വിവാദപ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കണമെന്ന് വി. എസ് അച്യുതാനന്ദന് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശം. തിരുവന്തപുരത്ത് നടന്ന സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ പ്രവര്‍ത്തനസമിതി റിപ്പോറര്‍ട്ട് അംഗീകരിച്ചതിന് ശേഷം നടന്ന ചര്‍ച്ചക്കൊടുവിലാണ് വി എസിന് പാര്‍ട്ടി ഈ നിര്‍ദേശം നല്‍കിയതത്.

ബര്‍ലിന്‍ കൂഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശനം, വി.എസ് അനുകൂല പ്രകടനം് എന്നീ വിഷയങ്ങളില്‍ വി എസ് നിലപാട് തിരുത്തി പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്നും പാര്‍ട്ടിയെ പൊതുജന മധ്യത്തില്‍ അപമാനിക്കുന്ന നിലയിലേക്ക് വി എസ് പേകരുതെന്നും സി.പി.ഐ.എം സംസ്ഥാന സമിതി വി എസിന് നിര്‍ദേശം നല്‍കി. സംസ്ഥാനസമിതി ഏകകണ്ഠമായാണ് വി എസിന് കര്‍ശന നിര്‍ദേശം നല്‍കിയത്.

പാര്‍ട്ടി കാര്യങ്ങളിലെ പരസ്യവിമര്‍ശനങ്ങള്‍ നിര്‍ത്താന്‍ എം.എം ലോറന്‍സിനും എന്‍ മാധവന്‍കുട്ടിക്കും സംസ്ഥാനസമിതി നിര്‍ദേശം നല്‍കി. ഇരുവരുടെയും പ്രതികരണങ്ങളെ കുറിച്ച് സംസഥാന സമിതിയില്‍ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്നാണ് നിര്‍ദേശം നല്‍കിയത്.  നേരത്തെ വി.എസ് അച്യുതാന്ദന്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ലോറന്‍സ് രംഗത്ത് വന്നിരുന്നു

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുള്ള മാര്‍ഗരേഖയും സിപിഎം സംസ്ഥാനസമിതി തയാറാക്കി. തെരഞ്ഞെടുപ്പില്‍ വിഭാഗീയതയും തര്‍ക്കങ്ങളും ഒഴിവാക്കണമെന്ന് മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്നുണ്ട് . അനാവശ്യ മത്സരം പാടില്ലെന്നും വ്യക്തിപരമായ വിമര്‍ശനം ഒഴിവാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.