തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കാനുള്ള മന്ത്രിസഭാ തീരുമാനം നാടിന് ഗുണകരമല്ലെന്ന് സി.പി.ഐ.എം.

Ads By Google

ആഗോളവല്‍ക്കരണം നടപ്പാക്കിയ നാടുകളിലെ വിദേശപെന്‍ഷന്‍ പദ്ധതിയാണ് യു.ഡി.എഫ് കൊണ്ടുവന്നിരിക്കുന്നത്. പെന്‍ഷന് വേണ്ട തുക ജീവനക്കാര്‍ അവരുടെ ശബളത്തില്‍ നിന്ന് മാറ്റിവെയ്ക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉള്ളടക്കം.

ഇതിലൂടെ പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ജീവനക്കാര്‍ സേവനകാലാവധിയില്‍ നല്‍കുന്ന പെന്‍ഷന്‍ തുക വഴിതിരിച്ച് വിടുകയും ചെയ്യുമെന്നും സി.പി.ഐ.എം ആരോപിച്ചു.

അതേസമയം പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ധാര്‍ഷ്ട്യവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ തയ്യാറാകണം.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയേ തീരുമാനമെടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതാണ്. എന്നാല്‍ അതിനനുസരിച്ചല്ല സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയതെന്നും അച്യുതാനന്ദന്‍ പറഞ്ഞു.