തിരുവനന്തപുരം: പാര്‍ട്ടി കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിക്കെതിരെ സി.പി.ഐ.എം സെക്രട്ടേറിയേറ്റ്. ഒരു പാര്‍ട്ടി അംഗത്തിനെതിരെ മറ്റൊരു പാര്‍ട്ടി അംഗത്തിന് പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറത്തിലാണ് പറയേണ്ടത്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഈ രീതിയാണ് അവലംബിക്കേണ്ടത്. പാര്‍ട്ടിക്ക് അയച്ച കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ശരിയല്ല. ഇത് പാര്‍ട്ടി ശത്രുക്കള്‍ക്ക് മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും പാര്‍ട്ടി വ്യക്തമാക്കി.

പാര്‍ട്ടിക്കുള്ളില്‍ പരാതി പറയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടില്ല. ജസ്റ്റിസ് മോഹന്‍ കുമാറിനെ വി.എസ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രിയുടെ നിലപാട് തന്നെയാണ് പാര്‍ട്ടിക്കും. തനിക്കെതിരെ വി.എസ് അച്ച്യുതാനന്ദന്‍ ഉയര്‍ത്തിയ ചില വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് പി.ശശി പാര്‍ട്ടിക്ക് കത്തെഴുതിയത്. എന്നാല്‍ ഈ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. എല്ലാ മാധ്യമങ്ങള്‍ക്കും കത്തിന്റെ കോപ്പി ലഭിക്കുകയും ചെയ്തു. ഇതിനെതിരെയാണ് സി.പി.ഐ.എം രംഗത്തെത്തിയത്.

പി. ശശി പാര്‍ട്ടിക്കയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം