എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം, മുല്ലപ്പള്ളിയെ സി.പി.ഐ.എം വേട്ടയാടുന്നു: ചെന്നിത്തല
എഡിറ്റര്‍
Monday 21st May 2012 1:03pm

തിരുവനന്തപുരം: ടി.പി വധത്തില്‍ മുല്ലപ്പള്ളിയെ സി.പി.ഐ.എം വേട്ടയാടുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവനകള്‍ ശരിയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

കേരളം കമ്യൂണിസ്റ്റ് ചൈനയല്ല. കേരളത്തില്‍ കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്ന് സി.പി.ഐ.എം. ഓര്‍ക്കണം. ഈ നിലയില്‍ പോയാല്‍ സി.പി.ഐ.എം. തീപ്പന്തമല്ല നനഞ്ഞ പടക്കമായാണ് മാറുകയെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്കാര്‍ കുറ്റം ചെയ്താല്‍ അത് കുറ്റമാകില്ല എന്ന ധാരണയാണ് അവര്‍ക്കുള്ളത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ അവര്‍ നിയമം കയ്യിലെടുക്കുകയാണ് ചെയ്യുന്നത്. വി.എസ്.അച്യുതാനന്ദന്‍ പി.ബിയ്ക്ക് കത്തയച്ചുവെന്നത് അദ്ദേഹം നിഷേധിക്കാത്ത സാഹചര്യത്തില്‍ അത് സത്യമാണെന്ന് കരുതുന്നതായും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement