തിരുവനന്തപുരം: ചീമേനിയിലെ നിര്‍ദ്ദിഷ്ട താപവൈദ്യുത പദ്ധതിയ്‌ക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ.എം രംഗത്തെത്തി. ചീമേനിയില്‍ കല്‍ക്കരി ഇന്ധനമാക്കി പ്രവര്‍ത്തിക്കുമെന്ന കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിന്റെ പ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ പറഞ്ഞു.

അതീവഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുന്ന പദ്ധതിയാണിത്. പാരിസ്ഥിതികമായ വസ്തുതകള്‍ പരിഗണിക്കാതെയാണ് മന്ത്രി ഇത്തരം പദ്ധതിയ്ക്കു ആരംഭംകുറിക്കുന്നതെന്നും അതുകൊണ്ടാണ് അതീവഗുരുതരമായ പാരിസ്ഥിതികപ്രശ്‌നങ്ങളുണ്ടാകുന്ന പ്രദേശത്ത് കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുമെന്ന് മന്ത്രി പറയുന്നതെന്നും സതീഷ് ചന്ദ്രന്‍ വ്യക്തമാക്കി. പദ്ധതിക്കെതിരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതിരപ്പിള്ളി പദ്ധതിയേക്കാള്‍ മുന്‍ഗണന ചീമേനി പദ്ധതിയ്ക്കാണെന്ന് മന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു.