തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനു വെട്ടേറ്റു. കാട്ടാക്കട സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ ശശികുമാറിനെയാണ് ബൈക്കില്‍ എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.


Also Read: ഒരു ചാക്ക് സിമന്റിനു 8000 രൂപ; അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അരുണാചലിലെ ഗ്രാമകാഴ്ചകള്‍ ഇങ്ങിനെ


രാവിലെ ആറരയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശശികുമാറിനെ പിന്നിലെത്തിയ അക്രമി സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കുതറിയോടിയ കുമാറിനെ അക്രമി വാളുമായി പിന്തുടര്‍ന്നെങ്കിലും കുമാര്‍ രക്ഷപ്പെടുകയായിരുന്നു.

പത്രവിതരണത്തിനിടെയാണ് അക്രമം അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രണ്ടംഗ സംഘം ബൈക്ക് ഇടിച്ച വീഴ്ത്തി വെട്ടുന്നതാണ് ദൃശ്യങ്ങളില്‍.

വധശ്രമത്തില്‍ പരിക്കേറ്റ ഇയാളെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് കുമാര്‍ ആരോപിച്ചു.