Categories

പെട്രോള്‍ വില: ഖണ്ഡനപ്രമേയം അവതിരിപ്പിക്കാന്‍ സി പി ഐ എം

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധന പിന്‍വലിക്കുന്നില്ലെങ്കില്‍ ലോക്‌സഭയില്‍ ധനകാര്യ ബില്ലിന് ഖണ്ഡന പ്രമേയം കൊണ്ടുവരുമെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി. ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പാര്‍ലമെന്റില്‍ മറ്റ് മതനിരപേക്ഷ പാര്‍ടികളുടെ ഏകോപനമുണ്ടാക്കാന്‍ ശ്രമിക്കും.

വിലവര്‍ധന പിന്‍വലിക്കുന്നതിനായി സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ച എക്‌സൈസ്-കസ്റ്റംസ് തീരുവ ഉടന്‍ പിന്‍വലിക്കണമെന്ന് സി പി ഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ആണവബാധ്യതബില്ലും ഭക്ഷ്യ സുരക്ഷാ ബില്ലും വിദ്യാഭ്യാസ ബില്ലുകളും അംഗീകരിക്കാനാവില്ല. വനിതാ സംവരണ ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ തന്നെ ലോകസഭയില്‍ അവതരിപ്പിച്ച് പാസ്സാക്കണമെന്നും സി പി ഐ എം പി ബി ആവശ്യപ്പെട്ടു. ഇന്നലെ എകെജി ഭവനില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.