ന്യൂഡല്‍ഹി:ആണവസാധ്യതാ ബില്‍ അംഗീകരിക്കില്ലെന്ന്‌ സിപി­ഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.  എ കെ ജി ഭവനില്‍ ചേര്‍ന്ന ഇടതുപാര്‍ട്ടികളുടെ യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു കാരാട്ട്‌. സിപി­ഐഎം നിലപാടില്‍ മാറ്റം വരുത്തില്ല.  ബിജെപിക്ക്‌ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ല. ബില്ലിന്റെ കാര്യത്തില്‍ എല്ലാപാര്‍ട്ടികളും പുനരാലോചിക്കണം-പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.