കോഴിക്കോട്: മാവോയിസ്റ്റു ബന്ധമാരോപിച്ച് അറസ്റ്റു ചെയ്ത പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകന്‍ മനോജ് ജെയിംസിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ഉടന്‍ വിട്ടയയ്ക്കണമെന്ന് സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍. തോട്ടം തെഴിലാളികള്‍ ഭൂമി ആവശ്യപ്പെട്ടു നടത്താന്‍ പോകുന്ന സമരത്തെ തകര്‍ക്കാന്‍ ഭൂമി കയ്യേറ്റക്കാരനായ ടാറ്റയ്ക്ക് വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയുടെ നീക്കമായിട്ടേ ഇതിനെ കാണാനാകുവെന്നും സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ പറഞ്ഞു.


Also read ‘അതു പിന്നെ.. സിംഹാസനം എടുത്തുമാറ്റാന്‍ പോയതായിരുന്നു പിന്നെ സ്വാമി ഇരിക്കുന്നത് കണ്ടപ്പോ..; ഭാരതീതീര്‍ഥസ്വാമിയുടെ അനുഗ്രഹത്തിനെത്തിയ മന്ത്രിമാരെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ


കഴിഞ്ഞ ദിവസമായിരുന്നു പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകന്‍ മനോജിനെ പൊലീസ് കരുതല്‍ തടങ്കലില്‍ വച്ചിരുന്നത്. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ ഭൂമി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ ആരംഭിക്കാന്‍ പോകുന്ന സമരത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

‘ടാറ്റയും ഹാരിസണും അടക്കമുള്ള തോട്ടം മാഫിയകള്‍ ഭരണഘടനയ്കും നിയമ വ്യവസ്ഥകള്‍ക്കും രാജ്യസുരക്ഷയ്ക്കും എതിരായിട്ടാണ് കേരളത്തില്‍ അഞ്ചേ കാല്‍ ലക്ഷത്തിലധികം ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നതെന്നും ഈ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നും ഈ ഭൂമിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സൂക്ഷ്മമായി പഠിച്ച് രാജ്യമാണിക്യം കമ്മീഷന്‍ ഒരു വര്‍ഷം മുമ്പ് സര്‍ക്കാരിന് ഔദ്യോഗിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു’


Dont miss ‘ഞമ്മന്റെ മോ..ദീ..,’ കര്‍ഷകരുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന മോദി: പ്രതിഷേധ വീഡിയോ കാണാം


എന്നാല്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടിന്മേല്‍ ഇരുവരെയും ഒരു നടപടിയും എടുക്കാതെ ഇപ്പോള്‍ ഈ റിപ്പോര്‍ട്ടിനെത്തന്നെ അട്ടിമറിക്കാനായി നിയമ വകുപ്പിനെ കൊണ്ട് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ ടാറ്റ യടക്കമുള്ള തോട്ടമാഫിയകള്‍ക്കു വേണ്ടിയുള്ള കങ്കാണിപ്പണിയുടെ തുടര്‍ച്ചയാണിതെന്ന്’ എം.കെ ദാസന്‍ ആരോപിച്ചു.

മാവോയിസ്റ്റ് ഉമ്മാക്കി കാട്ടി ജനകീയ പ്രക്ഷോഭങ്ങളെ, പ്രത്യേകിച്ച് മര്‍ദ്ദിത ജനതയുടെ മുന്നേറ്റങ്ങളെ അടിച്ചൊതുക്കാനുള്ള ഹീന നീക്കങ്ങള്‍ക്കെതിരെ രംഗത്തു വരികയെന്നും തോട്ടം തൊഴിലാളികളുടെയും മര്‍ദ്ദിത ജനതയുടെയും അവകാശ പോരാട്ടങ്ങളെ പിന്തുണയ്ക്കണമെന്നും എം.കെ ദാസന്‍ പറഞ്ഞു.