എഡിറ്റര്‍
എഡിറ്റര്‍
ഗാഡ്ഗില്‍ കമ്മിറ്റിയെ അനുകൂലിച്ചു; ബിനോയ് വിശ്വത്തോട് സി.പി.ഐ വിശദീകരണം തേടി
എഡിറ്റര്‍
Tuesday 1st January 2013 3:49pm

തിരുവനന്തപുരം: ഗാഡ്ഗില്‍ കമ്മിറ്റിയെ അനുകൂലിച്ച് സംസാരിച്ചതിന് മുന്‍മന്ത്രി ബിനോയ് വിശ്വത്തോട് സി.പി.ഐ വിശദീകരണം തേടി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനം അറിയിച്ചത്.

രാജ്യത്ത് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍. യഥാര്‍ത്ഥത്തില്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്ന റിപ്പോര്‍ട്ടാണിത്. റിപ്പോര്‍ട്ടിനെതിരെ നിയമസഭ പ്രമേയം പാസാക്കിയത് ജനാധിപത്യ വിരുദ്ധമാണ്. ഇതായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം.

Ads By Google

റിപ്പോര്‍ട്ട് പരിഭാഷപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അതിനു തയാറാകാതെ സര്‍ക്കാര്‍ തന്നെ ആളുകളെ ഭയപ്പെടുത്തി നിയമസഭയെക്കൊണ്ട് പ്രമേയം പാസാക്കിയത് ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് എതിരായി നിലപാടെടുത്ത സി.പി.ഐയില്‍  നിന്നും വ്യത്യസ്തമായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമര്‍ശം. ഴിഞ്ഞ 21 നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരേ നിയമസഭ പ്രമേയം പാസാക്കിയത്. സിപിഐയും പ്രമേയത്തെ അനുകൂലിച്ചിരുന്നു.

Advertisement