തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പാര്‍ട്ടി ആസ്ഥാനമായ എം.എന്‍ സ്മാരകത്തിലാണ് യോഗം ചേരുന്നത്. സംഘടനാകാര്യങ്ങളും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുകാര്യളുമാണ് പ്രധാന അജണ്ഡ.

കൂടാതെ ഇടുതമുന്നണിയില്‍ ഈയിടെയായി നടന്ന വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് യോഗം ചര്‍ച്ചചെയ്യും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചന്ദ്രപ്പനെതിരെ നടത്തിയ പരാമര്‍ശങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തും.