തിരുവനന്തപുരം:  ന്യൂനപക്ഷങ്ങളെ പ്രകോപിക്കുന്ന നിലപാടാണ് സി.പി.ഐ.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സി.പി.ഐ  സെക്രട്ടറയേറ്റ് യോഗം വിലയിരുത്തി.ഇത് സമുദായിക വോട്ടുകളുടെ ധ്രൂവീകരണത്തിനിടയാക്കി.

രാഷ്ടീയനേതൃത്വമെന്ന നിലയില്‍ എല്‍.ഡി.എഫ് പരാജയമെന്ന് സി.പി.ഐ നേതൃയോഗത്തിന്റെ വിമര്‍ശനം. താഴെത്തട്ടില്‍ എല്‍.ഡി.എഫില്‍ സംവിധാനമില്ലെന്നും തെരെഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് എല്‍.ഡി.എഫില്‍ താഴെത്തട്ടില്‍ സംവിധാനമുണ്ടാവുന്നത്.മേല്‍ത്തട്ടില്‍ എല്‍.ഡി.എഫ് യോഗങ്ങള്‍ ചേരുന്നത് വല്ലപ്പോഴും മാത്രം. അതിനാല്‍ എല്‍.ഡി.എഫ് സംവിധാനം കുറ്റമറ്റമാക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. ജില്ലാതലത്തിലും പ്രാദേശികതലത്തിലും സംവിധാനങ്ങള്‍ ഉണ്ടാക്കണം.

പ്രചാരണരംഗത്ത് സിപിഐ സാന്നിധ്യം കുറവായിരുന്നെന്ന വിമര്‍ശനവും യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാനനേതൃത്വത്തിനെതിരെ ഉണ്ടായ ജനവികാരമല്ല മറിച്ച് തദ്ദേശഭരണത്തിനെതിരായ ജനവികാരമാണുണ്ടായതെന്നും യോഗം കണ്ടെത്തി. യോഗത്തില്‍ പ്രാഥമിക അവലോകനം മാത്രമേ നടന്നിട്ടുള്ളൂ. ഇതിനെകുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഉച്ചയ്ക്കുചേരുന്ന യോഗത്തില്‍ തീരുമാനിക്കും.