എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പിയെ തിരിച്ചു വിളിക്കണം: കാരാട്ടിന് സി.പി.ഐയുടെ കത്ത്
എഡിറ്റര്‍
Sunday 9th March 2014 12:04pm

karattu-and-reddi

ന്യൂദല്‍ഹി: ആര്‍.എസ്.പിയെ എല്‍.ഡി.എഫിലേക്ക് തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് സി.പി.ഐയുടെ കത്ത്.

സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് കാരാട്ടിന് കത്തയച്ചിരിക്കുന്നത്. ആര്‍.എസ്.പിയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സുധാകര്‍ റെഡ്ഡി ആര്‍.എസ്.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം സി.പി.ഐയുടെ സംസ്ഥാന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ആര്‍.എസ്.പി നേതാക്കളുമായി സംസാരിച്ചു.

ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് അവരോട് ആവശ്യപ്പെട്ടതായി പന്ന്യന്‍ രവീന്ദ്രന്‍ അറിയിച്ചു. പ്രശ്‌ന പരിഹാരത്തിനായി എല്ലാ ഇടപെടലുകളും നടത്തുമെന്നും സി.പി.ഐ.എം നേതാക്കളുമായും സംസാരിച്ചുവെന്നും പന്ന്യന്‍ അറിയിച്ചു.

ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നു തന്നെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന നേതാക്കളായ പിണറായി വിജയനും വി.എസ് അച്യുതാനന്ദനുമുള്‍പ്പെടെയുള്ളവര്‍ ആര്‍.എസ്.പിയെ അനുനയിപ്പിക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ആര്‍.എസ്.പി.

ആര്‍.എസ്.പി വിഷയം കൈകാര്യം ചെയ്യുന്നതില്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് കൊല്ലം ജില്ലാ കമ്മറ്റിയും ആരോപിച്ചിരുന്നു.

Advertisement