എഡിറ്റര്‍
എഡിറ്റര്‍
അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല; എം.എം മണിക്ക് മറുപടിയുമായി സി.പി.ഐ
എഡിറ്റര്‍
Tuesday 21st March 2017 11:13am

കൊല്ലം: വൈദ്യുതവകുപ്പ് മന്ത്രി എം.എം മണിക്ക് മറുപടിയുമായി സി.പി.ഐ രംഗത്ത്. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞത്.

പരിസ്ഥിതിയ്ക്ക് ദോഷം വരുത്തുന്ന പദ്ധതിയ്ക്ക് വേണ്ടി ആരും ഹാലിളക്കേണ്ടെന്ന് പറഞ്ഞ അദ്ദേഹം, കെ.എസ്.ഇ.ബിയിലെ എഞ്ചിനീയര്‍മാരാണ് പദ്ധതിക്ക് പിന്നിലെന്നും പറഞ്ഞു.


Also Read: തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി


വനത്തിനേക്കാള്‍ വലുത് വൈദ്യുതിയാണെന്നും അതിരപ്പിള്ളി പദ്ധതി സമവായത്തോടെ നടപ്പിലാക്കുമെന്നും കഴിഞ്ഞ ദിവസം മന്ത്രി എം.എം മണി പറഞ്ഞിരുന്നു.

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സി.പി.ഐ.എമ്മിന്റെയും വ്യക്തിപരമായി തന്റെയും അഭിപ്രായമെന്നും വൈദ്യുതി മന്ത്രി പറഞ്ഞിരുന്നു. പദ്ധതിയെ എതിര്‍ക്കുന്നത് വനനശീകരണത്തിലുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്നേഹം കൊണ്ടോ അല്ല, പുരോഗമന ആശയങ്ങളോടുള്ള എതിര്‍പ്പ് കാരണമാണ്. പദ്ധതി വന്നാല്‍ വനം നഷ്ടപ്പെടുമെന്ന് പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement