എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി; തിരുവനന്തപുരത്ത് ബെന്നറ്റ് പി എബ്രഹാം
എഡിറ്റര്‍
Tuesday 11th March 2014 8:20pm

cpi

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു. തിരുവനന്തപുരത്ത് ഡോ. ബെന്നറ്റ് എബ്രഹാം മത്സരിക്കും.

സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.  മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും വയനാട്ടില്‍ സത്യന്‍ മൊകേരിയും തൃശൂരില്‍ സി.എന്‍ ജയദേവനും മല്‍സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു.

എം.എന്‍ സ്മാരക മന്ദിരത്തില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ധാരണയായത്. സീറ്റിന്റെ പേരില്‍ ആര്‍.എസ്.പി ഇടതുമുന്നണി വിട്ടുപോയത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞു.

മുന്നണി സംവിധാനത്തില്‍ എല്ലാവര്‍ക്കു തുല്യപ്രാധാന്യം നല്‍കേണ്ടതാണെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ബുധനാഴ്ചത്തെ എല്‍.ഡി.എഫ് യോഗത്തില്‍ സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക അവതരിപ്പിക്കും.

Advertisement