തിരുവനന്തപുരം: പാമൊലിന്‍ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ സി.പി.ഐ അതൃപ്തി രേഖപ്പെടുത്തി. ഇന്ന് ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തിലാണ് പാര്‍ട്ട് അതൃപ്തി അറിയിച്ചത്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പിന്റെ ചുമതല ഒഴിയണമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 23 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനിച്ചു.