Administrator
Administrator
സി പി ഐ ഓഫീസ് ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈ വെട്ടും: ഇസ്മാഈല്‍
Administrator
Saturday 30th January 2010 5:10pm

പാലക്കാട്: മൂന്നാറില്‍ സി പി ഐ ഓഫീസ് ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈ വെട്ടുമെന്ന് സി പി ഐ അസിസ്റ്റന്റ് സെക്രട്ടറി കെ ഇ ഇസ്മാഈല്‍. 60 വര്‍ഷം മുമ്പ് സി പി ഐ പണം കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഓഫീസ് നിലനില്‍ക്കുന്നത്. ഇത് ഒഴിപ്പിക്കണമെന്ന് പറയുന്നവര്‍ക്ക് ഭ്രാന്താണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഈ ഓഫീസില്‍ താമസിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ സി പി ഐയും തമ്മില്‍ അഭിപ്രായ വത്യാസമുണ്ടെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണ്. ഇത് കണ്ടാണ് പ്രാദേശിക നേതാക്കള്‍ തുള്ളുന്നത് അവരെ ഞങ്ങള്‍ നേരിട്ട് കാണുന്നുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.

Advertisement