എഡിറ്റര്‍
എഡിറ്റര്‍
നേതാക്കള്‍ ജനങ്ങളോട് വിനയമുള്ളവരായിരിക്കണം: പ്രകാശ് കാരാട്ട്
എഡിറ്റര്‍
Wednesday 27th November 2013 10:03am

cpim-flag

cartoonപാലക്കാട്: പാര്‍ട്ടി നേതാക്കള്‍ക്ക് വിനയം വേണമെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. നേതാക്കള്‍ ജനങ്ങളോട് വിനയമുള്ളവരായിരിക്കണം.

പ്ലീനത്തിലൂടെ പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കും. കേന്ദ്രത്തില്‍ ഒരു ബദല്‍ സര്‍ക്കാരുണ്ടാകാനായി ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്ലീനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവേയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രസംഗം ഇപ്പോഴും തുടരുകയാണ്.

നേരത്തെ നേതാക്കള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചിരുന്നു. അതിന് ശേഷമാണ് പൊതുസമ്മേളനം ഉദ്ഘാടനം ആരംഭിച്ചത്.

സി.പി.ഐ.എമ്മിന്റെ സംഘടനാ ദൗര്‍ബല്യങ്ങള്‍ക്ക് കാരണം വിഭാഗീയതയാണെന്ന് എ.കെ ബാലന്‍ പറഞ്ഞു. പാര്‍ട്ടി പ്ലീനത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ത്രിദിന സംസ്ഥാന പ്ലീനത്തിന് ഇന്ന് രാവിലെ പാലക്കാട്ട് തുടക്കമായിരുന്നു. പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളന വേദിയായ ടൗണ്‍ ഹാളില്‍ പതാക ഉയര്‍ത്തി.

ഉച്ച കഴിഞ്ഞ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്‍ സംഘടനാ രേഖ അവതരിപ്പിക്കും. തുടര്‍ന്നാണ് ഗ്രൂപ്പ് ചര്‍ച്ചകള്‍.

പാര്‍ട്ടി സംഘടനാ ദൗര്‍ബല്യങ്ങളാണ് പ്രധാനമായും ചര്‍ച്ചയാകുക.

ഇന്നലെ പതാക, ദീപശിഖ, കൊടിമര ജാഥകള്‍ പൊതുസമ്മേളനവേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഗമിച്ചിരുന്നു. മുതിര്‍ന്ന നേതാവ് ടി. ശിവദാസമേനോന്‍ പതാക ഉയര്‍ത്തി.

പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്ലീനം സംഘാടക സമിതി ചെയര്‍മാന്‍ എ.കെ ബാലന്‍, ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിഭാഗീയതയും സംഘടനാ ദൗര്‍ബല്യങ്ങളും ചര്‍ച്ച ചെയ്ത് കര്‍മ്മപരിപാടി തയ്യാറാക്കുകയാണ് പ്ലീനത്തിന്റെ ലക്ഷ്യം. ചെറിയ കോട്ടമൈതാനത്ത് മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും എന്ന സെമിനാര്‍ വൈകിട്ട് നാലിന് പി.ബി.അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കമ്മറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍ തുടങ്ങി 408 പേരാണ് സി.പി.ഐ.എം സംസ്ഥാന പ്‌ളീനത്തില്‍ പ്രതിനിധികളായി ഉണ്ടാവുക.

87 സംസ്ഥാന കമ്മറ്റിയംഗങ്ങളും, 202 ഏരിയാ സെക്രട്ടറിമാരും, ഇരുന്നൂറോളം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളുമാണ് സമ്മേളനത്തിനെത്തിയിരിക്കുന്നത്.

സി.പി.ഐ.എമ്മിന്റെ ചരിത്രത്തിലെ തന്നെ നാലാമത്തെ സംസ്ഥാന പ്ലീനമാണിത്. 1968-ല്‍ കൊച്ചി, 1970-ല്‍ തലശ്ശേരി, 1981-ല്‍ തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇതിന് മുമ്പ് പ്ലീനം നടന്നിട്ടുള്ളത്.

 

Advertisement