Categories

പെണ്‍വാണിഭം: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

thomas varghes paravoor rape കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ജില്ലാസെക്രട്ടറിയേറ്റ് അറിയിച്ചു. മുഴവന്നൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തോമസ് വര്‍ഗീസിനെയാണ് വെള്ളിയാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് തോമസ് വര്‍ഗീസിനെ അറസ്റ്റു ചെയ്തത്.

അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് തന്നെ സദാചാരവിരുദ്ധ പ്രവര്‍ത്തനത്തിന് തോമസ് വര്‍ഗീസിനെ പാര്‍ട്ടിയില്‍ പുറത്താക്കാന്‍ സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. തോമസ് വര്‍ഗീസടക്കം 32 പേര്‍ ഇതിനകം പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.

Tagged with:

4 Responses to “പെണ്‍വാണിഭം: സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍”

  1. RAJAN Mulavukadu.

    അപ്പോള്‍ യു ഡി എഫ് മാത്രമല്ല ,
    എല്‍ ഡി എഫ് കാരും പെന്നുപിടിയന്മാരന് എന്ന് സമ്മതിച്ചു!!!!

  2. ikkakka

    തോമസ്‌ വര്‍ഗീസിന് മുസ്ലീംലീഗിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ ക്ഷണം….

  3. Sunil Abdulkadir

    പെന്നുപിടിയന്മാരും സദാചാരം ഇല്ലവതവരും എല്ലാം സമൂഹത്തില്‍ ധാരാളം ഉണ്ട്, ആള്‍കാരെ തുറന്നു നോക്കി പാര്ടികളിലേക്ക് എടുക്കാന്‍ കഴിയില്ല, ഇങ്ങിനെ ഉള്ള സമയത്ത് അവരെ 38000 വോടുകല്ക് ജയിപ്പിക്കാതെ പുറത്താകുന്നിടതാണ് പാര്‍ടികളുടെ മഹനീയത മനസ്സിലാകുക.

  4. klotter

    @ഇക്കാക്ക തിരിച്ചു മായിക്കുടെ പെണ്ണ് പിടിയന്മാരായ ശശി യും വര്‍ഗിസും ( സഖ്യത്തിലെ നിലനെ മറക്കരുത് ) ഉള്ളിടത്തെക്ക് രാജ്മോഹനെ ക്ഷണിച്ച് കമ്യൂണിസ്ട പെണ്ണുപിടിയന്‍ പാര്‍ട്ടി (സി പി എം ) ഉണ്ടാക്കിയാല്‍ പോരെ , ആരുടെ യോ ശബ്ദം കേട്ടല്ലോ മക്കാവുവിലെ അരുണ്‍ മോനും മറ്റു ചില എക്സ് മന്ത്രി മാരുടെ പുത്രന്മാരും പുതിയ സിപി എമ്മില്‍(കമ്യൂണിസ്ട പെണ്ണുപിടിയന്‍ പാര്‍ട്ടി) ചേരാന്‍ ക്യു നില്‍ക്കുന്നതിന്റെ സബ്ദമാണോ ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.