തിരുവനന്തപ്പുരം: യു. എസ്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് തോമസ് ഐസകിന്റെ വിശദീകരണം. അമേരിക്കന്‍ നിക്ഷേപം സംബന്ധിച്ച് സി.പി.ഐ.എം നിലപാട് വ്യക്തമാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം പുറത്തു വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് ചര്‍ച്ച നടത്തിയത്.  സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയുള്ളതായിരുന്നു ചര്‍ച്ച. പാര്‍ട്ടി നിലപാടിനനുസരിച്ചായിരുന്നു ചര്‍ച്ചയെന്നും തോമസ് ഐസക് വ്യക്തമാക്കി.

അതേസമയം, അമേരിക്കയുമായി ചര്‍ച്ച നടത്തിയത് സ്ഥിരീകരിച്ച് സംസ്ഥാന നേതൃത്വം മുന്നോട്ട് വന്നത് കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. മന്‍ഹോന്‍ സിങ്ങിന്റെയും കേന്ദ്ര നേതൃത്വത്തിന്റെയും അമേരിക്കന്‍ അനുകൂല നിലപാട് വ്യക്തമാക്കുന്ന വിക്കീലീക്‌സ് രേഖകളെ വിമര്‍ശിച്ചു കൊണ്ട് ഡിസംബര്‍ 18ല്‍ പോളിറ്റ് ബ്യൂറോ പ്രസ്താവന പുറപ്പെടുവിപ്പിച്ചിരുന്നു.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥരുമായി പിണറായി വിജയന്‍, എം.എ ബേബി, തോമസ് ഐസക്ക് എന്നിവര്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് പുറത്തായത്. അമേരിക്കന്‍ എംബസി വാഷിങ്ടണിലേക്ക് അയച്ച രേഖകളാണ് വിക്കിലീക്‌സ് പുറത്തുവിട്ടത.