എഡിറ്റര്‍
എഡിറ്റര്‍
സ്വന്തം പാര്‍ട്ടി പത്രത്തെക്കുറിച്ച് ജയരാജന്‍ പറഞ്ഞത് അറിയാമല്ലോ അങ്ങനെയുള്ളവര്‍ സ്വയം ചികിത്സിക്കട്ടെയെന്ന് പന്ന്യന്‍, മറുപടി അര്‍ഹിക്കുന്നില്ലെന്ന് കാനം: ഇ.പി ജയരാജനു മറുപടിയുമായി സി.പി.ഐ
എഡിറ്റര്‍
Monday 6th February 2017 3:04pm

kanam-pannyan


കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജനയുഗത്തെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് പത്രത്തിന്റെ എഡിറ്റര്‍ കൂടിയായ കാനം മറുപടി പറഞ്ഞത്.


കണ്ണൂര്‍: ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐയെ വിമര്‍ശിച്ച സി.പി.ഐ.എം നേതാവ് ഇ.പി ജയരാജനു മറുപടിയുമായി സി.പി.ഐ നേതാക്കള്‍ രംഗത്ത്. സ്വന്തം പാര്‍ട്ടി പത്രത്തെക്കുറിച്ച് ഇ.പി എന്താണെന്ന് പറഞ്ഞതെന്ന് അറിയാമല്ലോ അങ്ങനെയുള്ളവര്‍ ആദ്യം സ്വയം ചികില്‍സിക്കട്ടെ എന്നായിരുന്നു ജനയുഗത്തെ വിമര്‍ശിച്ച ഇ.പിയോടുള്ള മറുപടിയായി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞത്. ജയരാജനോട് പ്രതികരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പറഞ്ഞു.


Also read ‘ഞാനും പത്രം വായിക്കാറുണ്ട്’ കണ്ണൂരിലെ ബി.ജെ.പി അക്രമം രാജ്യസഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ച കെ.കെ രാഗേഷിനോട് പി.ജെ കുര്യന്‍ 


കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജനയുഗത്തെ പറ്റിയുള്ള വിമര്‍ശനങ്ങള്‍ക്ക് പത്രത്തിന്റെ എഡിറ്റര്‍ കൂടിയായ കാനം മറുപടി പറഞ്ഞത്. പാര്‍ട്ടി പത്രത്തില്‍ വന്ന ലേഖനം സി.പി.ഐയുടെ അഭിപ്രായമല്ലെന്നും എന്നാല്‍ എഡിറ്റര്‍ എന്ന നിലയില്‍ തനിക്ക് ഉത്തരവാദിത്വമുണ്ടെന്നും കാനം വ്യക്തമാക്കി. വ്യത്യസ്ത അഭിപ്രായങ്ങള്‍ പത്രങ്ങളില്‍ വരാറുണ്ടെന്നും അതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും പറഞ്ഞ കാനം പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ മുഖപ്രസംഗത്തിലൂടെ പറയുമെന്നും കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എമ്മുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രിയുമായി നല്ല സൗഹൃദത്തിലാണെന്നും കാനം പറഞ്ഞു. എന്നാല്‍ ജയരാജന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും സി.പി.ഐ വ്യക്തമാക്കി. ലോ അക്കാദമിയില്‍ നടക്കുന്നത് വിദ്യാര്‍ത്ഥി സമരം തന്നെയാണെന്നും സര്‍ക്കാരിനെതിരായ സമരമല്ല അതെന്നും പറഞ്ഞ കാനം സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാകുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.

ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പന്ന്യന്‍ ജയരാജനെതിരെ സംസാരിച്ചത്. അക്കാദമിയില്‍ സമരം നീണ്ടു പോകുന്നതിന്റെ ഉത്തരവാദിത്വം ഭരിക്കുന്നവര്‍ക്കണെന്നും പന്ന്യന്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥി സമരം ന്യായമായ ആവശ്യങ്ങള്‍ക്കാണെന്നും ബി.ജെ.പി അവിടെ സമരം ചെയ്യുന്നതിന്റെ കുറ്റം സി.പി.ഐക്കല്ല. അതിന് കാരണക്കാര്‍ ഭരിക്കുന്നവരാണെന്നും പന്ന്യന്‍ പറഞ്ഞു.

Advertisement