ലോക്പാല്‍ ബില്‍ നിര്‍മ്മാണ സമിതിയുള്ള പൊതുജനപ്രതിനിധികള്‍ സി.പി.ഐയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് സി.പി.ഐ നേതാവ് എ.ബി ബര്‍ദ്ദന്‍ സംസാരിക്കുന്നു.

‘എന്താണ് പൊതുജനം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. എന്താണ് പൊതുജനം എന്ന് വിശദമാക്കാമോ?’

‘എല്ലാ പൊതുജനങ്ങള്‍ക്കുവേണ്ടിയും സംസാരിക്കാനുള്ള പ്രതിനിധികളെ ആരാണ് തിരഞ്ഞെടുത്തത്? പിന്നെ ഞാന്‍ ചോദിച്ചു, നിങ്ങള്‍ എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എതിര് നില്‍ക്കുന്നതെന്ന്. രാഷ്ട്രീയപാര്‍ട്ടികളുടെ സഹായമില്ലാതെ നിങ്ങള്‍ക്ക് ബില്ല് പാസാക്കാനാവുമോ? നിയമസഭയിലെത്താതെ അത് നടക്കുമെന്ന് തോന്നുന്നുണ്ടോ?’

‘എനിക്ക് പറയാനുള്ള അഴിമതിയ്‌ക്കെതിരെയുള്ള സമരം അവരില്‍ നിന്ന് ആരംഭിക്കുന്നതല്ലെന്നാണ്. കള്ളപ്പണത്തിനെതിരായ സമരം ബാബാ രാംദേവില്‍ നിന്നും തുടങ്ങുന്നതല്ല.’