തിരുവനന്തപുരം: വ്യാജരേഖയുണ്ടാക്കി നിയമനം നേടിയവരെ, അവര്‍ എത്ര ഉന്നതരായാലും മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി പി ഐ സംസ്ഥാനസെക്രട്ടറി സി കെ ചന്ദ്രപ്പന്‍. സംഭവത്തില്‍ സി.പി.ഐക്കാര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെയും ശിക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജരേഖ ചമച്ച് നിയമനം നേടിയ കാര്യം അതീവ ഗൗരവമായാണ് കാണുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. അവര്‍ എത്ര വലിയവരായാലും ശിക്ഷിക്കണം. തട്ടിപ്പില്‍ സി.പി.ഐക്കാര്‍ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്നും ചന്ദ്രപ്പന്‍ വ്യക്തമാക്കി.

അതിനിടെ വ്യാജരേഖയുണ്ടാക്കി നിയമനം നേടിയ കേസില്‍ അന്വേഷണത്തിനായി പ്രത്യേകപോലീസ് സംഘം കൊല്ലത്തെത്തി. വ്യാജരേഖയുണ്ടാക്കി നിയമനം നേടിയ പനച്ചവിള കൃഷ്ണനിവാസില്‍ ജ്യോതിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടരന്വേഷണത്തിനായി ജ്യോതിയെ വയനാട്ടിലേക്ക് കൊണ്ടുപോകും.