ഇടുക്കി: സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനം. സമ്മേളന പ്രതിനിധികള്‍ നാലു മന്ത്രിമാര്‍ക്കെതിരെയും കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.

കൃഷി വകുപ്പ് കൈയാളുന്ന വി.എസ് സുനില്‍കുമാര്‍ മണ്ഡരി ബാധിച്ച തെങ്ങാണെന്നായിരുന്നു ചില പ്രതിനിധികളുടെ അഭിപ്രായം. റവന്യു മന്ത്രി വാ പോയ കോടാലിയാണെന്നും വിമര്‍ശനമുയര്‍ന്നു.

വനം വകുപ്പ് സമാന്തര സര്‍ക്കാര്‍ നടത്തുന്നുവെന്നും ജോയിന്റ് കൗണ്‍സിലാണ് വനം വകുപ്പ് ഭരിക്കുന്നതെന്നും ആരോപണമുയര്‍ന്നു. നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഭക്ഷ്യ മന്ത്രി പി. തിലോത്തമനെ മാറ്റണമെന്ന ആവശ്യമുയര്‍ന്നിരുന്നു.

തിലോത്തമന്‍ സി.ദിവാകരന് ചീത്തപ്പേരുണ്ടാക്കുന്നുവെന്നായിരുന്നു ആരോപണം. ഇ.ചന്ദ്രശേഖരന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയിലാണെന്നും തിരുവനന്തപുരം സമ്മേളനത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു.

സി.പി.ഐ മന്ത്രിമാര്‍ പൊതിക്കാത്ത തേങ്ങ മുന്നില്‍ കണ്ട പട്ടികളെപ്പോലെയാണ് എന്നാണ് അന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നത്.