തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറനാട്ടിലെ തോല്‍വിയെത്തുടര്‍ന്ന് സി.പി.ഐ നടപടി തുടങ്ങി. മലപ്പുറത്തെ ഏറനാട് മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കെട്ടിവെച്ച കാശുപോലും ലഭിക്കാതെ തോല്‍ക്കാനിടയായതും നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതുമാണ് നടപടിക്ക് കാരണം. ഈ സാഹചര്യത്തിലാണ് സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി വി.ഉണ്ണികൃഷ്ണനെ മാറ്റാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. ഏറനാട്ടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സി.പി.ഐയിലെ അഷറഫലി കാളിയത്തിന് 2700 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

പുതിയ ജില്ലാ സെക്രട്ടറിയെ പിന്നീട് തീരുമാനിക്കും. ജില്ലാ എക്‌സിക്യൂട്ടീവിനെ തീരുമാനിക്കാനുള്ള ജില്ലാ കൗണ്‍സില്‍ ഉടന്‍ ചേരാനും സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.