എഡിറ്റര്‍
എഡിറ്റര്‍
‘ഹസന്റെ അഭ്യാസം നടക്കില്ല’: എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐയെ അടര്‍ത്തിമാറ്റാമെന്ന് വ്യാമോഹിക്കേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Sunday 16th April 2017 5:13pm

 

തിരുവനന്തപുരം: എല്‍.ഡി.എഫില്‍ നിന്ന് സി.പി.ഐയെ അടര്‍ത്തിമാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐയും സി.പി.ഐ.എമ്മും നയപരമായി വ്യത്യാസമില്ലെന്നും കോടിയേരി പറഞ്ഞു.

സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിച്ച കെ.പി.സി.സി താല്‍ക്കാലിക അധ്യക്ഷന്‍ എം.എം. ഹസന്റെ അഭ്യാസം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


Also read ‘ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടു കോടി’; ഇ.വി.എം അട്ടിമറിക്കാമെന്നവകാശപ്പെട്ട് തന്നെയൊരാള്‍ സമീപിച്ചെന്ന് ദിഗ് വിജയ് സിങിന്റെ വെളിപ്പെടുത്തല്‍


മുന്നണിയിലെ ഇരു പാര്‍ട്ടി നേതൃത്വവും തമ്മില്‍ തുടരുന്ന വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് സി.പി.ഐയെ അടര്‍ത്തിമാറ്റാമെന്ന് വ്യാമോഹിക്കേണ്ടതില്ലെന്ന് കോടിയേരി പറഞ്ഞത്. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

‘സി.പി.ഐയും സി.പി.ഐ.എമ്മും നയപരമോ ആശയപരമോയായി പ്രശ്നമില്ല. മുന്നണിയെ ശക്തിപ്പെടുത്താനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നത്. സി.പി.ഐയെ അടര്‍ത്തിമാറ്റാമെന്ന് കോണ്‍ഗ്രസ് വ്യാമോഹിക്കേണ്ടെ’ കോടിയേരി പറഞ്ഞു.

നേരത്തെ സി.പി.ഐ.എമ്മിനെതിരായ കാനം രാജേന്ദ്രന്റെ നിലപാട് ധീരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണിയിലെ ഐക്യം തകര്‍ന്നെന്നും ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ടാണ് ഇടതുമുന്നണിയെന്നും ഹസ്സന്‍ ആരോപിച്ചതിനു പിന്നാലെയാണ് അടര്‍ത്തിമാറ്റാമെന്ന് വ്യാമോഹിക്കേണ്ടെന്ന് അഭിപ്രായപ്പെട്ട് കോടിയേരി രംഗത്തെത്തിയത്.

Advertisement