തിരുവനന്തപുരം: പാറശാല സിറ്റിംഗ് എം.എല്‍.എയായ ആര്‍.ശെല്‍വരാജിന് സീറ്റ് നല്‍കാതെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിപ്പട്ടിക സി.പി.ഐ തയ്യാറാക്കി. കാട്ടാക്കട മണ്ഡലത്തിന് പകരം അരുവിക്കര സി.പി.ഐ.എം ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പാറശാല ആനാവൂര്‍ നാഗപ്പന്‍, നെയ്യാറ്റിന്‍കര സി.പി.ഐ.എം സ്വതന്ത്രന്‍ എസ്.ലോറന്‍സ്, വട്ടിയൂര്‍ക്കാവ് ചെറിയാന്‍ ഫിലിപ്, കഴക്കൂട്ടം സി.അജയകുമാര്‍, വാമനപുരം കോലിയക്കോട് കൃഷ്ണന്‍നായര്‍, ആറ്റിങ്ങല്‍ ബി.സത്യന്‍, കാട്ടാക്കട ജി എസ്.സ്റ്റീഫന്‍ എന്നിവരെ മല്‍സരരംഗത്തിറക്കിയുള്ള സാധ്യതാപട്ടികയാണ് സി.പി.ഐ പുറത്തിറക്കിയത്.